sslc +2 certificate നഷ്ടപെട്ടാൽ എന്ത് ചെയ്യും???
ഇത് വരെയുളള എൻ്റെ അനുഭവം പങ്ക് വെക്കാം .അനുഭവിച്ച കഷ്ഠപാടുകളും :(
എൻ്റെ +2 സർട്ടിഫികറ്റ് കളഞ്ഞുപോയി .എന്ത് ചെയ്യും എന്നറിയാത്തത് കൊണ്ട് ഒരു കൊല്ലം ഒന്നും ചെയ്തില്ല. പിന്നെയാണ് നാട്ടിലുളള മറ്റൊരു സുഹ്യത്തിനെ ഇതേ അവസ്തയിൽ കണ്ട് മുട്ടുന്നത് . എന്തായും കമ്പനിക്ക് ആളെ കിട്ടിയ സന്തോഷത്തിൽ ഉടനെ അത് വീണ്ടെടുക്കാനുളള ശ്രമം തുടങ്ങി. ആദ്യം പത്രത്തിൽ പരസ്യം കൊടുക്കാൻ തിരുമാനിച്ചു. ഏകദേശം 750 രൂപയോളം ആയി .
പിന്നെയാണ് അറിയുന്നത് 100 രൂപയുടെ സ്റ്റാമ്പ് പേപ്പർ വേണമെന്ന് . പെരിന്തൽമണ്ണയിൽ എത്തിയിട്ട് വാങ്ങിക്കാം എന്നാണ് തീരുമാനിച്ചിരുന്നത് എന്നാൽ പോകുന്ന വഴിക്ക് മേലാറ്റൂരിലെ ആധാരം എഴുത്ത് എന്നെഴുതിയ സ്ഥലത്ത് നിർത്താൻ സുഹ്യത്തിൻ്റെ അഭിപ്രായം വന്നപ്പോള് , അങ്ങനെയാകാം എന്നായി , സ്റ്റാമ്പ് പേപ്പർ വിൽക്കുന്നിടത്ത് ചെന്ന് 100 രൂപയുടെ സ്റ്റാമ്പ് പേപ്പർ ചോദിച്ചപ്പോയാണ് അവിടെ സ്റ്റോക്കില്ലെന്ന് അറിയുന്നത് ..ചെന്നയുടനെ സ്റ്റാമ്പ് പേപ്പർ ഏതും കിട്ടുമെന്നാണ് ഞാൻ വിചാരിച്ചത് , ആ സംശയം ഏതായാലും മാറി. പെരിന്തൽമണ്ണയിലുളള വക്കീലിനെ വിളിച്ച് അവിടെ സ്റ്റോക്കുണ്ടോ എന്ന് ചോദിച്ചു, അവിടേയും ഇല്ല .പിന്നെ അടുത്തുളള സ്ഥലം അലനല്ലൂരാണ് , അവിടെയുളള സുഹ്യത്തിനെ വിളിച്ച് ചോദിച്ചപ്പേള് അവിടേയും സ്റ്റോക്കില്ലെന്ന് അറിഞ്ഞു. ഇരന്നൂറിൻ്റം സ്റ്റോക്കുണ്ടെന്നും അറിയാൻ പറ്റി, മേലാറ്റൂരിൽ 200 ഇല്ല 50 കഴിഞ്ഞാൽ 500 ഉളളൂ.എന്തായാലും അന്നത്തെ യാത്ര അവസാനിപിച്ചു.
വീട്ടിൽ എത്തിയ ശേഷം എടവണ്ണയിലുളള ബന്ധുവിനം വിളിച്ചു അന്വേഷിച്ചു .അപ്പോഴാണ് അറിയുന്നത് അവിടം മാത്രമല്ല മഞ്ചേരിയുലും മലപ്പുറം ജില്ലയിൽ തന്നെ 100 രൂപ സ്റ്റാമ്പ് പേപ്പർ ഇല്ലെന്ന്.
എന്തായാലും 200 രൂപയുടെയെങ്കിൽ 200 പിറ്റേന്ന് കാലത്തെ സുഹ്യത്തിനെ വിളിച്ചു , വിളിച്ച ഉടനെ അവന് പോകണം ഞാനാണെങ്കിൽ കുളിച്ചിട്ട് പോലുമില്ല. 9.30 ആയതേയുളളൂ. അഞ്ച് മിനുട്ട് കൊണ്ട് കുളിക്കാമാന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ അവന് പോകണം . അവൻ്റെ നിർബന്ധത്തിന് വഴങ്ങി ബൈക്ക് എടുത്ത് അവൻ പറഞ്ഞ സ്ഥ കാത്തു നിന്നു 5 അല്ല പത്തല്ല 15 മിനുട്ട് കഴിഞ്ഞ് ഇളിച്ചു കൊണ്ട് വരുന്നു. അലനല്ലൂരിൽ ചെന്നപ്പോള് അടുത്ത ട്വിസ്റ്റ് കട 11 മണിക്കേ തുടക്കൂ. തുറന്നപ്പോള് തന്നെ ഒരു വരി അവിടെ പ്രതിക്ഷപ്പെട്ടു .8 പേരേ ഉളളൂ എന്നാലും എല്ലാവർക്കും കിട്ടുമോ എന്ന സംശത്താൽ ഞാനും തിരക്കി വരിയിൽ പിടിച്ചു കയറി മൂന്നാമത് എത്തി. 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൻ്റെ ഒരു കെട്ടാണ് അവിടെ കണ്ടത് , മലപ്പുറത്തിൻ്റെയും പാലക്കാട് ജില്ലയുടേയും അതിർത്തിയിൽ വീടുളളവർക്ക് ഗുണം ഉണ്ടെന്ന് ഉറപ്പിക്കാൻ പറ്റി.
അതിന് ശേഷം പത്രപരസ്യം കൊണ്ട് പെരിന്തൽമണ്ണയിൽ പോയി .അവിടെ വക്കീലിനെ കണ്ടു മജിസ്ടേറ്റിൽ നിന്ന് സീലും സൈനും മേടിച്ചു . വക്കീൽ ഫീസ് കൂടിപോയാൽ 500 എന്നാണ് രണ്ട് പേരും കരുതിയത് ,പിന്നേയും കൂടിയാൽ 650 , പക്ഷെ 15 മിനുട്ട്കൊണ്ടുളള വക്കീലിൻ്റെ ഫീസ് 100 .എൻ്റെ സുഹ്യത്തിന് sslcയും +2വും കൂടിയുണ്ട് അവന് 2000 . എൻ്റെ കയ്യിൽ ആകെ 1000 ചില്ലാനം മാത്രം എൻ്റെ ഒക്കെയായി അവൻ പെട്ടു. പഹയൻ ആകെഎടുത്തരിക്കുന്നത് 1000+തോളം മാത്രം .sbi atm ൽ ചെന്നപ്പോള് കാശില്ല.പിന്നെ അടുത്ത atm സൌത്തിന്ത്യൻ ബാങ്കാണെന്ന് അറfഞ്ഞു. സൌത്തിന്ത്യൻ ബാങ്ക് atm ചെന്ന് കാശെടുത്ത് കൊടുത്തു.
അടുത്ത പടി സ്കൂളിലോട്ട് .അന്ന് ശനിയായിരുന്നു. തിങ്കളാഴ്ച
സ്കൂളിളിൽ ചെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചപ്പോള് അവർക്കും വലിയ പിടിയില്ല എന്ന് മനസ്സിലായി ,എന്തായാലും ചലാൻ അടക്കാൻ പറഞ്ഞു , അതിന് ഇവിടെ നിന്ന് എന്തെങ്കിലും വേണോ എന്ന് അന്വേഷിച്ചപ്പോള് ഒന്നും വേണ്ടതില്ലെന്ന് അറിയാൻ പറ്റി. ( ഞാൻ പഠിച്ചത് പാലക്കാട് ജില്ലയിൽ ഉളള സ്കൂളിലാണ് .തെക്കന്മാർക്ക് സ്വീറ്റ് വാരികൊടുത്തു സ്വീറ്റ് ഒഴിഞ്ഞു കിടക്കുമ്പോള് ഇതൊക്കെ വരുക സ്വഭാവികം .ഞാൻ 2008ൽ sslc കഴിഞ്ഞപ്പോള് +2 പഠിക്കാൻ അടുത്തുളളത് പാലക്കാട് ജില്ലയിൽ ആണ്. ഇപ്പോള് നാട്ടിൽ +2 ഒക്കെയായി, സുഹ്യത്ത് പഠിച്ചിറങ്ങിയത് 2013ലാണ് ഞാൻ 2010ലും അവന് അത് കൊണ്ട് നാട്ടിൽ തന്നെ കിട്ടി, സ്വീറ്റ് പരിമിതമാണ് .എങ്കിലും +2 ഉണ്ട് ഇപ്പോള്, എന്തായാലും അത് വേറെ വിഷയം ). സ്കൂളിൽ നിന്ന് കിട്ടിയ അറിവ് അനുസരിച്ച് ട്രഷറിയിൽ പോയി പണം അടക്കാൻ ധാരണയായി .
അവൻ്റെ സ്കൂളിൽ നിന്ന് ട്രഷറിയിൽ നിന്ന് കിട്ടുന്ന ഫോമിൽ പൂരിപ്പിക്കാനുളള ശീർഷകം നമ്പറും
0202-01-102-97-(03)-OR
ചലാനുളള കൊടുക്കാൻ 40 രൂപയാണ് കാശും എന്നത് പേപ്പറിൽ എഴുതി വാങ്ങിച്ചിച്ചുണ്ടായിരുന്നു , എനിക്ക് സ്കൂളിൽ അങ്ങനെയുളള അറിവു ലഭിച്ചിട്ടില്ല. രണ്ട് പ്രാവശ്യം ചലാൻ അടക്കാൻ എന്തെങ്കിലും സ്കൂളിൽ നിന്നു വേണോ എന്ന ചോദ്യത്തിന് ഇല്ലെന്നുളള മറുപടിയാണ് കിട്ടിയത്. എന്തായാലും 40 രൂപ +2 സർട്ടിഫികറ്റിനും 350 രൂപ sslc സർട്ടിഫികറ്റിനും അടച്ച് സ്കൂളിലോട്ട് വിട്ടു. അവിടെ ചെന്നപ്പോള് ഒരു ഫോം തന്നു . ഫോമിന് ഇവിടെ ചെന്നാൽ മതി .അവർ അടിച്ചപ്പോള് കണ്ട് പഠിച്ചതാണ്
http://www.hsslive.in/p/forms.html.
അതിന് ശേഷം സ്കൂളിൽ നിന്ന് ഒരു അപേക്ഷയും തന്നു.(ഇത് sslc ക്ക് +2 വും ഇത് പോലെ തന്നെ)

.അതിൽ 300 രൂപ ചലാൻ എന്നെഴുതിയ പ്രിൻസിപ്പാൽ കണ്ടു . 40 കുറഞ്ഞതിനാൽ reject ചെയ്യാനുളള സാധ്യതയും ചൂണ്ടികാണിച്ചു, അത് കൊണ്ട് വീണ്ടും ട്രഷറിയിൽ പോയി 300 രൂപ ചലാൻ അടച്ചു.
ബാക്കി 260 രൂപ ചലാൻ അടച്ചാൽ മതിയായിരുന്നു എന്ന് 300 അടച്ച് കഴിഞ്ഞപ്പോളാണ് അറിയാൻ പറ്റിയത്. പക്ഷെ പിന്നീട് വരുന്ന ഫോമിൽ ചലാൻ നമ്പറും തുകയും രേഖപെടുത്താൻ ബുദ്ധിമുട്ട് തന്നെയാണ്.
തിരുവനന്തപുരം റൈയിൽവേയിൽ നിന്ന് ഹയർ സെക്ൻ്ററി ഡൈറക്റ്ററിലോട്ട് 2KM അടുത്ത് ദൂരം കാണും ,
അവിടെ ചെന്നപ്പോളാണ് ശരിക്കുംകാര്യങ്ങള് അറിയുന്നത്.
അവിടെ ഹൌസിങ് ബോർഡിൽ ആണ് ഹയർ സെക്ൻ്ററി ഡൈറക്റ്ററേറ്റ്
4ാം മത്തെ നിലയിലാണ് അത് സ്ഥിത ചെയ്യുന്നത്
അതിൻ്റെ മുമ്പിൽ ഒരു ബോർഡിൽ എല്ലാം വെക്തമായി എഴുതിയിട്ടുണ്ട് .

അവിടെയുളള സ്റ്റാഫുകള് എല്ലാം നല്ല സ്വഭാവമായിട്ടാണ് അനുഭവപെട്ടത്.
41 രൂപയുടെ സ്റ്റാമ്പും കൂടെ വേണമെന്ന് അവിടെ നിന്നു പറഞ്ഞു.ഏകദേശം അവിടെ നിന്ന് 300 മീറ്ററോളം നടന്നാൽ പോസ്റ്റ് ഒാഫീസിൽ എത്താം . അവിടെ നിന്ന് 41 രൂപക്ക് സ്റ്റാമ്പും സർട്ടിഫികെറ്റ് വീട്ടിലോട്ട് അയക്കാനുളള ഒരു കവറും (4 രൂപയുടെ) ലെറ്റർ കവറും അതിൽ വീട്ടിലോട്ടുളള
അഡ്രസ്സും എഴുതി ഡൈറക്റ്ററേറ്റിൽ കൊടുത്തു . അപ്പോള് ഒരു നമ്പർ നമ്മള് കൊടുത്ത ഫോമിൽ അടിച്ചു കഴിയുന്നതോട് കൂടി ആ കാര്യം കഴിയും .പിന്നെ 15 ദിവസത്തിനുളളിൽ സർട്ടിഫികറ്റ് വീട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
അപ്പോള് ഇനി എന്നെപോലെ കഷ്ടപെടാതിരിക്കാൻ എൻ്റെ അറിവുകള് ചുരുക്കി പറയാം
പത്രപരസ്യം,50 രൂപയുടെ സ്റ്റാമ്പ് പേപ്പർ(ആധാരം എഴുതുന്ന സ്ഥലത്ത് നിന്നും ലഭിക്കും),അതിൽ ഒരു ലീഗൽ വക്കീലിനെ കണ്ട് മജിസ്ട്രേറ്റിൽ നിന്നു സീലും ഒപ്പും,300 രൂപയുടെ ചലാൻ,സ്കൂളിൽ നിന്ന് ഒരു അപേക്ഷ,ഡ്യൂപ്ലിക്കേറ്റ് അപേക്ഷ ഫോം(hsslive സൈറ്റിൽ നിന്ന്), 41രൂപയുടെ സ്റ്റാമ്പ്(പോസ്റ്റ് ഒാഫീസിൽ നിന്ന്),ഒരു കവർ(4/5 രൂപയുടെ സ്കൂള് സ്റ്റേഷനറി കടയിൽ നിന്ന്)
SSLC ക്ക് പൂജപ്പുര പരീക്ഷഭവനിൽ പോകണം , ചലാൻ 350 രൂപയാണ്, ബാക്കിയെല്ലാം മുകളിൽ +2 വിന് പറഞ്ഞപോലെ